പേജുകള്‍‌

"ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും." (സങ്കീര്‍ത്തനങ്ങള്‍ 34:1)

Follow by Email

Search this site

ലോഡ്ചെയ്യുന്നു...

ഗാനങ്ങള്‍

Blogger നാല്‍ പ്രവര്‍ത്തിക്കുന്നത്.

ജീവിതമൊന്നേയുള്ളൂ...

ജീവിതമൊന്നേയുള്ളൂ...
അത് വെറുതെ പാഴാക്കിടല്ലേ
മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക
ഇനിയൊരു ജീവിതം ഭൂമിയിലില്ല...

ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു
കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു
റിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റി
ബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നു
സമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്ന
ഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുക
ഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു

യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടി
ആരെയും കൂസിടാതെ സ്വന്ത കഴിവിലൂന്നി
ഗര്‍വോടെ തലയുമുയര്ത്തി നെഞ്ച് വിരിച്ചു നടന്നു 
ആരെയും വകവയ്ക്കാതെ തന്നിഷ്ടം മാത്രം ചെയ്തു
ആത്മീയ സത്യം കേട്ടാല്‍ തല്ലിപ്പൊളി എന്ന് മൊഴിഞ്ഞു
ദൈവിക ഭക്തിയുമില്ല ദൈവത്തെ പേടിയുമില്ല
ഇങ്ങനെ പോയാല്‍ പിന്നെ കഷ്ടം എന്നേ പറയാനുള്ളൂ..

യൌവനം പോയ്‌ മറയും വാര്‍ധക്യം വന്നെത്തിടും
കണ്ണിന്റെ കാഴ്ചകള്‍ മങ്ങും കേള്‍വിക്കും തകരാറാകും
സുന്ദര രൂപം മാറും ജരാനരകള്‍ ബാധിച്ചിടും
വില്ലിനെപ്പോലെ വളയും ഓര്‍മ്മകള്‍ നിശ്ചലമാകും
നാം കണ്ട കനവുകളെല്ലാം തകര്‍ന്നുതരിപ്പിണമാകും
ആറടി മണ്ണില്‍ നമ്മുടെ ഓട്ടവുമന്നു നിലയ്ക്കും
മരണമിങ്ങ് എത്തും മുന്‍പേ രക്ഷയുടെ മാര്‍ഗം തേടൂ..

ഈ ഗാനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.



രചന: ജോയ് ജോണ്‍
ആലാപനം: ഷിജോ ആന്റോ
പശ്ചാത്തല സംഗീതം: ബെനറ്റ് സി. വി.
Share/Bookmark
Continue reading...

വന്ദനം പൊന്നേശു നാഥാ

വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ്‌ - എന്നുമേ

ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിനായ്
തന്ന കൃപയോര്‍ത്തിതാ... വന്ദനം

പോയരാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനെ നന്ദിയാല്‍... വന്ദനം

ഇന്നെലെക്കാള്‍ ഇന്നു നിന്നോടേറ്റം
ചേര്‍ന്നുജീവിക്കേണം ഞാന്‍ .. വന്ദനം

നിന്‍ മുഖത്തില്‍ ഉള്ള ദിവ്യകാന്തി
എന്മേല്‍ ശോഭിക്കേണമേ .. വന്ദനം

അഴിയാത്ത ജീവശക്തി എന്നില്‍
ഒഴിയാതെ പാര്‍ക്കേണം ... വന്ദനം



Share/Bookmark
Continue reading...

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ 
നിറയാന്‍ കൃപയരുളേണമീ ദിവസാരംഭസമയേ 

ഇരുളിന്‍ ബലം അഖിലം മമ നികടെ നിന്നങ്ങോഴിവാന്‍ 
പരമാനന്ദ ജയ കാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍

പുതുജീവനിന്‍ വഴിയെ മമ ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘനമഹിമാം വഴി നടത്താന്‍ 



 Share/Bookmark
Continue reading...

ദേവകുമാരാ സര്‍വ പാപവിദൂരാ - ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ - ജയിക്ക

കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ
ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ

അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ
തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ 

ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം 
തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ 

ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍ 
മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ



രചന:  കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ 
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
Share/Bookmark
Continue reading...

‘Carnival of hope’: A special evening program for the youth!

‘Carnival of hope’: A special evening program for the youth!

Venue: AJ Hall, Kaloor, Cochin
Time: January 15, Sunday, 4:30 PM
Chief Guests: George Koshy Mylapra & Joy John Bangalore.

Live webcast will be available on ExodusTV

All are welcome!


Share/Bookmark
Continue reading...

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍ 
എന്‍ ഹൃദയത്തിന്‍ വാഞ്ചയിതേ
മാന്‍ നീര്‍ തോടിനായ് കാംക്ഷിക്കുംപോല്‍
ഉള്ളിന്റെയുള്ളില്‍ നൊമ്പരങ്ങള്‍

നല്ലവന്‍ നീയെന്‍ അഭയം നീ..
വന്‍ സങ്കടങ്ങളില്‍ കാക്കുന്നവന്‍
സിംഹങ്ങളിന്‍ വായില്‍ നിന്നും
വിടുവിച്ചവന്‍ എന്‍ ജീവനാഥന്‍

നിഴല്‍ പോലുള്ളൊരു ജീവിത രൂപം
നീളുകയില്ല വാരിധിയില്‍
ദു:ഖം ചഞ്ചലം ഏറി വരുമ്പോള്‍
നീയല്ലാതെ വഴിയേത് 



ആലാപനം, പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍

Share/Bookmark
Continue reading...

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
നാവിനാലവനെ നാം ഘോഷിക്ക !
അവനത്രേ എന്‍ പാപഹരന്‍ 
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു ..

താഴ്ചയില്‍ എനിക്കവന്‍ തണലേകി
താങ്ങി എന്നെ വീഴ്ചയില്‍ വഴിനടത്തി
തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍

കരകാണാതാഴിയില്‍ വലയുവോരേ
കരുണയെ കംക്ഷിക്കും മൃതപ്രായരേ
വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മന:ശാന്തിയതും

നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കുന്നതിസന്തോഷത്താല്‍



Share/Bookmark
Continue reading...

നേരം പോയ്‌ സന്ധ്യയായി


നേരം പോയ്‌ സന്ധ്യയായി
കൂരിരുള്‍ മൂടും കാലം
അത്തിവൃക്ഷം പൂത്തുലഞ്ഞു
നാഥന്‍ വരും സമയമായി

യുദ്ധങ്ങളും ക്ഷമങ്ങളും
ഘോര കൃത്യം എങ്ങും പരക്കും 
ജനം ജനത്തിനെതിരെ
വാളൂരി വില്ല് കുലച്ചും

കാഹളനാദം കേള്‍ക്കും
തന്റെ ജനം തന്നെ കേള്‍ക്കും
മണ്‍മറഞ്ഞോര്‍ പറന്നുയരും
മറ്റുള്ളോര്‍ ഭയന്നുണരും
 


ആലാപനം: വിനീത
സംഗീതം: ജോസ് മാടശേരില്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
ഓഡിയോ: ആത്മീയ യാത്ര
Share/Bookmark
Continue reading...

സഹോദരരേ പുകഴ്ത്തിടാം

സഹോദരരേ പുകഴ്ത്തിടാം സദാ -
പരനേശുവിന്‍ കൃപയെ
മഹോന്നതനാം അവന്‍ നമുക്കായ്
മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ
മറക്കാനാവതോ പ്രിയരേ?

ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍
പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യം
ജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ ദയയാം

നിജാജ്ഞകളെ അനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വന്‍ ദയയാല്‍ പുലര്‍ത്തുകയായവന്‍ ചെമ്മേ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമായ് നമ്മള്‍

സഹായകനായ് ദിനംതോറും സമീപമവന്‍ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവില്‍
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാല്‍



രചന: ടി. കെ. സാമുവേല്‍
ആലാപനം: ബിനോയ്‌ ചാക്കോ, പ്രിയമോള്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark
Continue reading...

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍
സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍
സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍
ധ്യാനിച്ച്‌ സന്തോഷിപ്പിന്‍

രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെ
നാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ്

പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍
ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍

രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലും
സൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍




രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
Share/Bookmark
Continue reading...

മഹത്വമേ മഹത്വമേ മഹത്വം തന്‍ നാമത്തിനു

മഹത്വമേ മഹത്വമേ മഹത്വം തന്‍ നാമത്തിനു
മഹത്വത്തിനും സ്തോത്ര യാഗത്തിനും യോഗ്യന്‍
എല്ലാനാളും..

പറവകള്‍ മൃഗജാതി ഇഴയുന്ന ജന്തുക്കളും
രാജാക്കള്‍ മഹത്തുക്കള്‍ പ്രഭുക്കന്മാര്‍ വംശക്കാര്‍
രക്ഷകനെ..

സൂര്യ ചന്ദ്രാദികള്‍ കര്‍ത്തനെ സ്തുതിച്ചിടട്ടെ
സ്വര്‍ഗാധി സ്വര്‍ഗ്ഗവും മേലുള്ള വെള്ളവും
താരങ്ങളും..

തീക്കനല്‍ മഴ ഹിമം ആഴി കൊടുങ്കാറ്റിവ
പര്‍വതങ്ങള്‍ എല്ലാ കുന്നു മലകളും
വാഴ്ത്തിടട്ടെ..

ബാലന്മാര്‍ വൃദ്ധന്മാര്‍ യുവതികള്‍ യുവാക്കന്മാരും
തപ്പുകള്‍ കിന്നരം കൈത്താളമേളത്താല്‍ 
വാഴ്ത്തിടട്ടെ..



ആലാപനം: ബിനോയ്‌ ചാക്കോ
Share/Bookmark
Continue reading...

കൃപയാലത്രേ ആത്മ രക്ഷ

കൃപയാലത്രേ ആത്മ രക്ഷ!
അത് വിശ്വാസത്താല്‍ നേടുക
വില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!
അത് ദാനം.. ദാനം ... ദാനം... !!!

മലകള്‍ കയറിയാല്‍ കിട്ടുകില്ല
ക്രിയകള്‍ നടത്തിയാല്‍ നേടുകില്ല
നന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല ....!

ഈ ലോക ജീവിതത്തില്‍ നേടുക 
നിന്റെ മരണശേഷമവസരങ്ങളില്ല സോദരാ..
നരകശിക്ഷയില്‍ നിന്ന് വിടുതല്‍ നേടുവാന്‍
ഇന്നു വരിക രക്ഷകന്റെ സന്നിധേ!

രക്ഷകന്റെ സന്നിധേ ചെല്ലുക
നിന്റെ പാപമെല്ലാം തന്റെ മുന്‍പില്‍ ചൊല്ലുക
തന്റെ യാഗം മൂലമിന്നു നിന്റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ !



ആലാപനം: സാംസണ്‍ കോട്ടൂര്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark
Continue reading...

എന്‍ നീതിയും വിശുദ്ധിയും

എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍ രക്തവും
വേറില്ല ആത്മശരണം വേറില്ല പാപഹരണം ..


എന്‍ യേശുവെന്‍ ഇമ്മാനുവേല്‍
ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍ ..


സംഹാരദൂതന്‍ അടുത്താല്‍ ഈ രക്തം എന്മേല്‍ കാണ്കയാല്‍
താന്‍ കടന്നു പോം ഉടനെ നിന്‍ വീട് ദൈവ സുതനെ..

വന്‍ മഴ പെയ്യും നേരത്തും ഞാന്‍ നിര്‍ഭയമായ് വസിക്കും
കാറ്റടിച്ചാലും ഉച്ചത്തില്‍ പാടിടും ഞാന്‍ എന്‍ കോട്ടയില്‍

വീണാലും പര്‍വതങ്ങളും മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിന്‍ രക്ത നിയമം മാറാതെ നില്‍ക്കും നിശ്ചയം!


En neediyum visudhiyum(Singing:Reji) by Rejip Mathew Singer

രചന: വി. നാഗല്‍
ആലാപനം: റെജി. പി. മാത്യു
Share/Bookmark
Continue reading...

ഒരുനാള്‍ ഒരുനാള്‍ ..

ഒരുനാള്‍ ഒരുനാള്‍ ..
യേശു പടകില്‍ പോകുമ്പോള്‍ ..
ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു
(ഏലേലോ!)
ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു
(ഏലേലോ!)
ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ..

പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.
പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു നാഥാ.....
(തോം തോം .. ഏലേലോ!)

കാന്തന്‍ വേഗം ഉണര്‍ന്നു
(ഏലേലോ!)
കാറ്റിനെ അവന്‍ ശാസിച്ചു
(ഏലേലോ!)
ശാന്തത വന്നു കാറ്റും കോളുമടങ്ങി
മന്ദമായ് ഓതി അവര്‍ തമ്മില്‍ തമ്മില്‍
എന്തൊരു മനുജന്‍ ഓഹോ ഇവനാര് ...
(തോം തോം.... ഒഹോഹോ !)



രചന: ജോയ് ജോണ്‍
ആലാപനം: ജിജി സാം, ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark
Continue reading...

കരുണയിന്‍നാഥന്‍ കരംപിടിച്ചെന്നെ

ജീവിതകാലം മുഴുവനും - അതിലപ്പുറവും - കൂടെ നില്‍ക്കുന്ന നില്‍ക്കുന്ന ദൈവകരുണയില്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം! ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ !
 
കരുണയിന്‍നാഥന്‍  കരം പിടിച്ചെന്നെ
അനുദിനം  നടത്തിടുന്നു
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല...

എന്‍ മനമേ ആനന്ദിക്ക
തന്‍ നമകള്‍ ഓര്‍ത്തിടുക
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല...

ജീവിത യാത്രയില്‍ ഏകനായ് പോകിലും
കൂടെ നടന്നിടുന്നു
ഇരുള്‍ തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നെ
ഇടറാതെ നടത്തിടുന്നു ...

നവ്യമാം ജീവന്‍ നിറവായ്‌ ചൊരിഞ്ഞെന്നെ
നിരന്തരം പുതുക്കിടുന്നു
നന്ദിയോടെന്നുള്ളം പാടിപ്പുകഴ്ത്തും
ഉന്നതന്‍ നന്മകളെ



ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

 Share/Bookmark
Continue reading...

കാല്‍വരി ക്രൂശില്‍ നീ നോക്കൂ...

കാല്‍വരി ക്രൂശില്‍ നീ നോക്കൂ...
രക്ഷകനേശുവിന്‍ രൂപം
രക്തം ചൊരിയുന്ന സുന്ദരമേനി
രക്ഷകനേശു മഹേശന്‍

കോമളമാം മുഖം വാടിയുണങ്ങി
ദാഹത്താല്‍ നാവു വരണ്ടു ...
കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍
ചേര്‍ത്തു തറച്ചിതു യൂദര്‍
ഉള്ളം തകരുന്നതിരോദനത്താല്‍

ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍
ഹേതുവാമെന്‍ പാപമല്ലോ
എന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍
രാജാധിരാജനാം ദേവാ !
നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങും
നാഥാ നിന്നെ ഘോഷിച്ചിടും



രചന: ഭക്ത വത്സലന്‍
ആലാപനം: മാത്യു ജോണ്‍
Share/Bookmark
Continue reading...

കാരുണ്യനാഥാ കാല്‍വരി രൂപാ

കാരുണ്യനാഥാ കാല്‍വരി രൂപാ
കനിവിന്‍ പൂരം ചൊരിഞ്ഞവനേ
വന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേ
വല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ !

മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍
മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോ
മാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍
മറ്റൊരു രക്ഷകനില്ലിത് പോല്‍

അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂ
ആശ്രിതവത്സലന്‍ യേശുപരാ..
ആലംബഹീനരാം ഞങ്ങളെ എന്നും
ആനന്ദദീപ്തിയാല്‍ നിറച്ചിടണേ 



രചന: ടോണി ഡി. ചൊവ്വൂക്കാരന്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

Share/Bookmark
Continue reading...

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്നകൃത്യം നിമിത്തം തകര്‍ന്നോനെ
എനിക്കായ് രക്ഷ നല്‍കിയോനേ
എന്നെ വീണ്ടെടുത്തവനേ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും

അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നു
എന്റെ പാപ  ചുമട് താങ്ങി നീ ബലിയായ്
എന്നെ വീണ്ടെടുത്ത താള്‍ പുതു സൃഷ്ടി യാക്കിയതാല്‍
നിനക്കാന്‍ ഞാനെന്നെന്നും ജീവിക്കും

തിരഞ്ഞെടുത്തു ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
നിന്റെയിഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ
നിന്റെ സേവ ചെയ്യുവാന്‍ വിശിഷ്ടവേല ചെയ്യുവാന്‍
നിനക്കായ് ഞാനെന്നെന്നും ജീവിക്കും



ആലാപനം: ടോമിച്ചന്‍ ടി. കെ.
പശ്ചാത്തല സംഗീതം: വിനോദ് ഹട്ടന്‍
Share/Bookmark
Continue reading...

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍!
വെറുമന്യര്‍ നാമീ ഭൂവില്‍ ...
നിലയില്ലാ വാസമോര്‍ക്കില്‍

പല പാടുകള്‍ പെട്ടു നാം പോകേണം
ചില ദുര്‍ഘട മേടുകള്‍ ഏറേണം
പലരാലുമുപദ്രവം എല്ക്കേണം
ഒരു നാളില്‍
പ്രിയനോട് കൂടെ വാഴാം

ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലോ
നമുക്കുള്ളതാം വാസമിതല്ലല്ലോ
ഹാ! മിന്നും പ്രശോഭിത-
മായൊരു ഗോപുരം വിണ്ണില്‍
ദൂരത്തായ് കണ്ടിടുന്നു

ഈ മായാപുരി വിട്ടു പോയിടാം
ക്ഷണം സിയോന്‍ പ്രയാണം തുടര്‍ന്നിടാം 
പ്രിയനോടോരുമിച്ചു വസിച്ചിടാം
ചിരകാലം
ശുഭമേറും ഭാഗ്യനാട്ടില്‍



Share/Bookmark
Continue reading...

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം
വിശ്രമിച്ചിടുന്നടിയാന്‍
കുരിശിന്‍ സ്നേഹത്തണലില്‍
കൃപയിന്‍ ശീതളനിഴലില്‍
പ്രാണപ്രിയന്റെ തൃക്കഴലില്‍
കാണുമെന്‍ അഭയം അഴലില്‍

പാപഭാരച്ചുമടെടുത്തവശനായ്
തളര്‍ന്നോരെന്‍ ജീവിതമേ
തളര്‍ന്നോരെന്‍ ജീവിതം കുരിശിന്‍
തണലില്‍ ശാന്തി കണ്ടതിനാല്‍
തളരാതിനി വാനവിരിവില്‍
ചിറകടിച്ചുയര്‍ന്നിടും വിരവില്‍

സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മല്‍
ക്ലേശം മറന്നിടും ഞാന്‍
തിരുമൊഴി ആനന്ദ നാദം
തേനിലും മധുരം തന്‍ വേദം
തരുമെനിക്കനന്ത സമ്മോദം
തീരുമെന്‍ മാനസഖേദം

ഏതു ഘോരവിപത്തിലും ഭയന്നിടാ-
തവനില്‍ ഞാന്‍ ആശ്രയിക്കും
അവനിലെന്‍ ആശ്രയമെന്നാല്‍
അവനിയിലാകുലം വന്നാല്‍
അവശതയണയുകിലന്നാല്‍
അവന്‍ കൃപയരുളിടും നന്നായ്


രചന:
Share/Bookmark
Continue reading...

ഞാന്‍ കര്‍ത്താവിനായ് പാടും

ഞാന്‍ കര്‍ത്താവിനായ് പാടും
ജീവിച്ചിടും നാളെല്ലാം 
ദൈവമഹത്വം കൊണ്ടാടും
കീര്‍ത്തിക്കും തന്‍ വാത്സല്യം

ഹാലലൂയ ദൈവത്തിന്നും
ഹാലലൂയ പുത്രനും
ഹാലലൂയ ആത്മാവിനും
എന്നും സര്‍വ കാലത്തും

ഭാരമുല്ലോര്‍ മനസല്ല
ദൈവാത്മാവിന്‍ ലക്ഷണം
സാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാ
കാലത്തും സന്തോഷിക്കാം

ദൈവമുഖത്തിന്‍ മുന്‍പാകെ
വീണയാലെ സ്തുതിപ്പാന്‍
യേശുവിന്റെ രക്തത്താലെ
എന്നെ പ്രാപ്തനാക്കി താന്‍

പാടും ഞാന്‍ സന്തോഷത്താലെ
ഉള്ളമെല്ലാം തുള്ളുമ്പോള്‍
പാടുമെന്നെ അഗ്നിയാലെ
ശോധന ചെയ്തിടുമ്പോള്‍

എന്‍ നിക്ഷേപം സ്വര്‍ഗത്തിങ്കല്‍
ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍
ലോകരുടെ ദു:ഖത്തിങ്കല്‍
എനിക്കുണ്ടോ ദു:ഖിപ്പാന്‍

ദൈവത്തിങ്കലെ സന്തോഷം
അശ്രിതരിന്‍ ബലമാം
ആശയറ്റു പോലെ ക്ലേശം
ദൂരത്തെറിയുക നാം



രചന: വി. നാഗല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാബു ജോണ്‍
Share/Bookmark
Continue reading...

ആനന്ദമേ എത്ര ആനന്ദമേ!

ആനന്ദമേ എത്ര ആനന്ദമേ
എന്‍ പിതാവിനോട് ചേരുകില്‍
സൌഭാഗ്യ ജീവിതം തേജസോടെത്രയും
മോദമായ് വാണിടുമ്പോഴെന്‍
ഹൃദയം ആര്‍ത്തു പാടും

നിന്ദ്യനായ് നിരാശനായ്
വീട് വിട്ടു പോയ എന്നെയും
വീണ്ടെടുത്ത നല്ല ഇടയന്‍
പൊന്‍ കരത്തിലാക്കി തന്‍
മാറോടണച്ചിടും നാഥന്‍
എത്ര നല്ലവന്‍ രോഗിയായ്

ക്ഷീണനായ്‌ തളര്‍ന്നു പോയ
പാപി എന്നെയും
സൌഖ്യമേകി നടത്തിയവന്‍
പൊന്‍ കരത്തിലാക്കി തന്‍
മാറോടണച്ചിടും
നാഥന്‍ എത്ര നല്ലവന്‍


രചന: സജി ഇടിക്കുള
ആലാപനം: ആഷ്ലിന്‍ തോമസ്‌
പശ്ചാത്തല സംഗീതം: റെക്സണ്‍
Share/Bookmark
Continue reading...

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍
ഹാ എത്ര മോദമേ..
താതനൊരുക്കുന്ന വിശ്രമവീട്ടില്‍
ഞാന്‍ എന്ന് ചേരുമോ?

കണ്ണുനീരില്ലവിടെ  ദു:ഖ -
വിലാപങ്ങളുമില്ലങ്ങു
നിത്യയുഗമുള്ള സന്തോഷനാളിനായ്‌
ഉള്ലമോ വാഞ്ചിക്കുന്നേ

വേല തികച്ച ശുദ്ധര്‍
പൊന്‍ കിരീട ധാരികളായ്
സാക്ഷികളായി എന്റെ ചുറ്റും
പൊന്‍ചിറകു വീശിപ്പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ


രചന: ജോണ്‍ മാത്യു
ആലാപനം: ലിജോ എം. ജോര്‍ജ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark
Continue reading...

മനസേ പറയൂ...

മനസേ പറയൂ... എന്തിനീ മൌനം
മന്നവന്‍ തന്‍ ഉപകാരങ്ങള്‍
മറന്നു പോയതെന്തേ..
മന്നവന്‍ യേശുവേ മറന്നതെന്തേ...
പറയൂ.. പറയൂ... മറന്നു പോയതെന്തേ..

അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേ
അത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ...
കുരവൊരു ചെറുതും വന്നിടാതെന്നും
കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ..
ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...

പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണം
പ്രിയനാം യേശുവിന്‍ കരങ്ങളല്ലേ ... 
സമൃദ്ധിയായ് നടത്തുന്ന നാഥനെ ഓര്‍ത്തു നീ
സകലവുമവന്‍ മുന്‍പില്‍ സമര്‍പ്പിചിടൂ...
ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...


രചന: ജോയ് ജോണ്‍ 
ആലാപനം: എലിസബത്ത്‌ രാജു
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Share/Bookmark
Continue reading...

തീരമെവിടെ ഓളങ്ങളേ ...

തീരമെവിടെ ഓളങ്ങളേ ...
ദീപമെവിടെ നാളങ്ങളേ ...
നാഥനെവിടെ മേഘങ്ങളേ ...

കണ്ണുനീര്‍ കടലില്‍ വീണു ഞാന്‍
മുങ്ങിയും പൊങ്ങിയും ഏഴ ഞാന്‍
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നു തകര്‍ന്നു
തീരമെവിടെ? ദീപമെവിടെ?
ഇരുളില്‍ ദേവാ നീയെവിടെ? എവിടെ ?

ആയിരമായിരം ആണ്ടുകള്‍ക്കപ്പുറം
ആളുന്ന വേദനയോടെ
ചോരയില്‍ മുങ്ങി പാറയില്‍ വീണൊരാ
മാനുഷപുത്രാ നീയെവിടെ ?
തുള്ളിത്തുളുമ്പിയ  കൈപ്പുനീര്‍കാസ
ഉള്ളം പിടഞ്ഞു കുടിച്ചു
ഈ വഴി കൈകളില്‍ ആണിപ്പഴുതുമായ്
നീ വരൂ നാഥാ.... നീ വരില്ലേ...


രചന: ഫാദര്‍. ജി. ടി.ഊന്നുകല്ലില്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ആര്‍. കെ. ശേഖര്‍


Share/Bookmark
Continue reading...

വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍

ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിന്റെ ജീവിതവും പ്രവര്‍ത്തികളും ഇനിയും അവിടുത്തെ മടങ്ങി വരവിനുള്ള ഉദ്ദേശ്യവും ചുരുക്കി വര്‍ണ്ണിക്കുന്നു.

വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍ 
വാനലോകത്തെഴുന്നള്ളിനാനൊലിവ്  മലയില്‍ നി -
ന്നാനനമുയര്‍ത്തി വാനില്‍ നോക്കി നിന്നിടവേ

വിണ്ണുലകത്തില്‍ നിന്നിറങ്ങി മനുജാതനായി
വന്നു മാ ഗുരുവായ് വിളങ്ങി
ചൊന്നു ശിഷ്യരോടുപദേശം
നന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷം
മന്നിടത്തുള്ളോര്‍ക്ക് ചോര ചിന്നി മരിച്ചു മരണം
വെന്നുയിര്‍ത്തു നാല്പതാം നാള്‍
ഇന്നിലം വിട്ടു ജയമായ്

ഉന്നത ദേവമഹിമയും വിലയേറിയ
രത്നകാന്തിക്കൊത്ത കതിരും
മിന്നിയ കണ്ണാടി പോലുള്ള തങ്കവീഥിയും
എന്നുമഴിയാത്ത പണിയും
എന്നുമാനന്ദവുമുള്ള പൊന്നെരുശലെമുംകൊണ്ട്
വന്നു മോദത്തോടു സീയോന്‍ നന്ദിനിയെ ചേര്‍ത്തുകൊള്‍വാന്‍

സേനയിന്‍ കര്‍ത്തന്‍ പരിശുദ്ധന്‍ എന്നു സ്വര്‍ഗീയ
സേനകള്‍ സ്തുതിച്ചു പാടവേ
മ്ലാനമാര്‍ന്ന ശിഷ്യര്‍ മുഖത്തില്‍ തിരു കടാക്ഷം
വീണു വിടര്‍ന്നു വിളങ്ങവേ 
വാനവര്‍ സാക്ഷി നില്‍ക്കവേ മാനവര്‍ പാപം നീങ്ങവേ
കാണികള്‍ കാഴ്ച്ചയില്‍ നിന്നും വാനമേഘത്തില്‍ മറഞ്ഞു



രചന: യുസ്തുസ് ജോസഫ്
ആലാപനം: എ. സി. തോമസ്‌
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Share/Bookmark
Continue reading...

ഇന്നേരം പ്രിയ ദൈവമേ


പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി.

സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത്‌ പോലെ സ്വയം വഞ്ചിക്കാന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. വേണമെങ്കില്‍ ഞാന്‍ നല്ലൊരു പ്രാര്‍ത്ഥനക്കാരനാണെന്ന് മറ്റുള്ളവരോടും പറയാം. അതല്ല ദൈവത്തിനു ആവശ്യം.

ദൈവാശ്രയ ബോധത്തോടെയും നിര്‍മല ഹൃദയത്തോടും സുബോധത്തോടെയും പരിജ്ഞാനത്തോടെയുമുള്ള പ്രാര്‍ത്ഥന ദൈവമക്കള്‍ ആയി തീര്‍ന്നവര്‍ക്ക് ദൈവാത്മാവിന്റെ ദിവ്യ സഹായത്താല്‍ സാദ്ധ്യമാണ്. ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്കുള്ള ആത്മശക്തിയുടെ ആവശ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ ഗാനം.

ഇന്നേരം പ്രിയ ദൈവമേ നിന്നാത്മ ശക്തി
തന്നാലും പ്രാര്‍ത്ഥിച്ചിടുവാന്‍
നിന്നോട് പ്രാര്‍ത്ഥിച്ചിടാന്‍ നിന്നടിയങ്ങള്‍ നിന്‍റെ
സന്നിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു നാഥാ..

മന്ദതയെല്ലാം നീക്കുക നിന്നടിയാരില്‍
തന്നരുള്‍ നല്ലുണര്‍ച്ചയെ
വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്കമിവ
ഒന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി

ഓരോ ചിന്തകള്‍ ഞങ്ങളില്‍ വരുന്നേ -
മനസോരോന്നും പതറിടുന്നെ
ഘോര വൈരിയോടു നീ പോരാടി അടിയര്‍ക്കു
ചോരയാല്‍ ജയം നല്‍കിടേണം പരമനാഥാ..

നിന്‍ തിരു വാഗ്ദത്തങ്ങളെ മനതളിരില്‍
ചിന്തിച്ചു നല്ലധൈര്യമായ്
ശാന്തതയോടും ഭവല്‍ സന്നിധി ബോധത്തോടും
സന്തതം പ്രാര്‍ത്ഥിച്ചിടാന്‍ നിന്‍ തുണ നല്‍കിടേണം


രചന: പി. വി. തൊമ്മി
ആലാപനം: എ. സി. തോമസ്‌
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍


Share/Bookmark
Continue reading...

പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ


പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ 
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ കൃപയെ തന്നരുള്‍ക

ഉരുകി ഇന്നടിയാര്‍ നിന്നോട് യോജിച്ചിടുവാന്‍
തരിക നിന്‍ ആത്മാവേ പുതുമാരി പോലെ

ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായ് ഇരന്നിടും പരനെ
വരികിന്നീ അടിയാരില്‍ ചൊരിക നിന്‍ വരങ്ങള്‍

അനുഗ്രഹമുറിയിന്‍ പൂട്ടുകള്‍ താനെ തുറപ്പാന്‍
മനസിന്നേശുവിനോട് ലയിപ്പാനായ് അരുള്‍ക

പരമാനന്ദ മോദം വന്നകമേ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചിടുവാന്‍ നല്കണമേ



രചന: ടി. ജെ. വര്‍ക്കി
ആലാപനം: കെസ്റ്റര്‍


Share/Bookmark
Continue reading...